തൃശൂർ: കല്യാണ്‍ സിൽക്സ് സംഘടിപ്പിച്ച ‘ഓണക്കോടിക്കൊപ്പം രണ്ടു കോടിയും’ സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പ് തൃശൂർ പാലസ് റോഡ് കല്യാണ്‍ സിൽക്സ് ഷോറൂമിൽ നടന്നു. കല്യാണ്‍ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, മാനേജിംഗ് ഡയറക്ടർ പ്രകാശ് പട്ടാഭിരാമൻ എന്നിവരോടൊപ്പം മന്ത്രി ഒ.ജെ. ജനീഷ്, തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, രാജൻ ജെ. പല്ലൻ എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, കോർപറേഷൻ പ്രതിപക്ഷനേതാവ് ടി.ആർ. ഹിരണ്‍, കൗണ്‍സിലർമാരായ അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള, രഘുനാഥ് സി. മേനോൻ എന്നിവർ ചേർന്നാണു നറുക്കെടുത്തത്.
ബംപർ സമ്മാനമായ 25 ലക്ഷം രൂപയുടെ സ്വർണനാണയങ്ങൾ തിരുവല്ല കല്യാണ്‍ സിൽക്സ് ഷോറൂമിൽനിന്നു പർച്ചേസ് ചെയ്ത സുനീത ബീവി (കൂപ്പണ്‍ നന്പർ: 0439177) സ്വന്തമാക്കി. രണ്ടാം സമ്മാനമായ അഞ്ചു ടൊയോട്ട ഗ്ലാൻസ കാറുകൾക്ക് നവീൻ (കൂപ്പണ്‍ നന്പർ: 1017125), രാധാകൃഷ്ണൻ (1135498), യദു (0804998), പ്രീതി (1033780), ആർ. കനകം (0730464) എന്നിവർ അർഹരായി.
മൂന്നാം സമ്മാനമായ ഏഴു ഹോണ്ട ആക്ടിവ സ്കൂട്ടറുകൾ സൂരജ് (1190159), ആദിൽ രമീഷ് (1134640), എം. അഖിൽ (0497284), റയാൻ ബിനീഷ്(0728063), കാശിനാഥ് (0863959), എസ്. വിനായക് (0842769), വിനോദൻ(0538732) എന്നിവർക്കു ലഭിച്ചു. നാലാം സമ്മാനമായ ഏഴു ഗോദ്റെജ് എയർ കണ്ടീഷണറുകൾ ഗിരീഷ് (1107802), എസ്. ആദിത്യൻ (1189875), ശാന്തിനി എസ്. നായർ (1050646), ഫാത്തിമ സുഹറ (0086496), ഗിരീഷ് (0497542), പി. അശ്വതി (0628313), അക്ഷയ് (0863682) എന്നിവർക്കാണ്. അഞ്ചാം സമ്മാനമായ ഹോം അപ്ലയൻസ് കോംബോ പാക്ക് നേടിയ ഏഴും, ആറാം സമ്മാനമായ 1000 രൂപ വീതം മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ നേടിയ 50ഉം പേരുകൾ കല്യാണ്‍ സിൽക്സിന്റെ ഒൗദ്യോഗിക സോഷ്യൽ മീഡിയ, വെബ്സൈറ്റ് പേജുകളിൽ ലഭ്യമാണ്.
28 ദിവസങ്ങൾ നീണ്ട പദ്ധതിയിലൂടെ ബംപർ സമ്മാനത്തിനു പുറമേ 20 ടൊയോട്ട ഗ്ലാൻസ കാറുകൾ, 28 ഹോണ്ട ആക്ടിവ സ്കൂട്ടറുകൾ, 28 ഗോദ്റെജ് എയർ കണ്ടീഷണറുകൾ, 28 ഹോം അപ്ലയൻസ് കോംബോ പാക്കുകളും ലക്ഷക്കണക്കിനു രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളുമാണു നൽകിയതെന്ന് കല്യാണ്‍ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ അറിയിച്ചു.